Categories: ELECTION NEWS

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

&NewLine;<p>കൊച്ചി &colon; നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി&period; തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്&period; ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു&period;ഞാന്‍ വോട്ട് ചെയ്തുവെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പ്രതികരിച്ചു&period; അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു&period; ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത്&period;നടന്‍ മോഹന്‍‌ലാലും വോട്ട് രേഖപ്പെടുത്താനെത്തി&period; ജന്മനാടായ തിരുവനന്തപുരത്തെ 36ാം ബൂത്തിലാണ് അദ്ദേഹം എത്തിയത്&period; എല്‍ഡിഎഫ് സ്ഥാനാര്‍‌ത്ഥി വി ശിവന്‍കുട്ടിയോടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശബരീനാഥനോടും ക്യൂവില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ കുശലാന്വേഷണം നടത്തി&period;കേരളത്തിലെ വോട്ടര്‍‌മാരോട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ നടന്‍ മോഹന്‍ലാല്‍ ആഹ്വാനം ചെയ്തു&period; വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരലിന്‍റെ ചിത്രവും പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ചിത്രം പങ്കുവെച്ചു&period; &OpenCurlyQuote;Done my part&period; Your turn&comma; Keralam go vote&excl;’ എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആവേശക്കൊടുമുടിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി&period; രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും&period; മെയ് നാലിനാണ് ഫലപ്രഖ്യാപനം&period; മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ&period; കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും&period;കേരളത്തിലെ 140 മണ്ഡലങ്ങളിലെയും ജനം വിധയെഴുതുമ്പോൾ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

​കന്നിവോട്ടർമാർക്ക് മധുരമേകി ‘കരിക്ക് ഹൽവ’; പോളിംഗ് ബൂത്തുകളിൽ വേറിട്ട സ്വീകരണം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കന്നിവോട്ടർമാരെ മധുരം നൽകി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലയിലെ വിവിധ ബൂത്തുകളിലായി ആദ്യമായി വോട്ട്…

4 hours ago

എൽ ഡി എഫ് തുടരും; തവനൂരിൽ തിളക്കമുള്ള വിജയം നേടും : ഡോ കെ ടി ജലീൽ

വളാഞ്ചേരി : സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ എൽ ഡി എഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും തവനൂരിൽ ഏറ്റവും ചുരുങ്ങിയത് പതിനായിരത്തിൽ കൂടുതൽ…

11 hours ago

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

11 hours ago