കൊച്ചി:’ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളില്‍ എത്തും. സെൻസറിങ് നടപടികള്‍ പൂർത്തിയാക്കി എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്യുന്നത്.മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളാണ് ഒന്നിച്ചു റിലീസ് ചെയ്യുക.
തൃശ്ശൂർ രാഗം തിയേറ്ററില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംവിധായകൻ പ്രവീണ്‍കുമാർ എന്നിവരും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും സിനിമ കാണും. കഴിഞ്ഞ മാസം 27ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയില്‍ ‘ജാനകി’ എന്ന പേരുമാറ്റാതെ പ്രദർശനാനുമതി നല്‍കില്ല എന്ന് സെൻസർ ബോർഡ് നിലപാടെടുക്കുകയായിരുന്നു. സിനിമയിലെ കോടതി രംഗങ്ങളിലെ ഏഴ് ഭാഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്. സർട്ടിഫിക്കറ്റ് നല്‍കിയെന്ന് സെൻസർ ബോർഡ് അറിയിച്ചതിന് പിന്നാലെ ഇന്നലെ ഹൈക്കോടതി കേസ് തീർപ്പാക്കിയിരുന്നു.
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന്…
നിപ രോഗബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിൽ 15 വയസുകാരി ചികിത്സയിൽ പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇന്നലെ…
മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ പുല്ലങ്കോട് സ്വദേശി കുമ്മാളി…
തിരുവനനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ…
എടപ്പാൾ:ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്‌മരണസംഗമവും നിർധനരോഗികൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി…
ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കും. 2026 മാര്‍ച്ച് 26നും 31നും…