ചാലക്കുടി ടൗണിൽ പുലിയിറങ്ങി. സൗത്ത് ബസ്റ്റാൻഡിനു സമീപത്തെ വീട്ടുപറമ്പിലാണ് പുലിയെത്തിയത്. തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ദേശീയപാതയോട് ചേർന്ന് ജനവാസ മേഖലയിൽ പുലിയെ കണ്ടതിനു പിന്നാലെയാണ് ചാലക്കുടി ടൗണിലും പുലിയിറങ്ങിയിരിക്കുന്നത്ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിലെ സിസിടിവിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ദൃശ്യത്തിലുള്ള പുലിയെന്ന സ്ഥിരീകരണം വന്നതോടെ പരിഭ്രാന്തിയിലാണ് നാട്ടുകാർ. പ്രദേശത്തെ തെരുവ് നായ്ക്കളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് നഗരസഭ കൗൺസിലർ വി ജെ ജോജി പറഞ്ഞു. തെരുവ് നായ്ക്കളെ പുലി പിടിച്ചതായാണ് സംശയിക്കുന്നത്. പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ…
ചങ്ങരംകുളം: കക്കിടിപ്പുറത്ത് വീട് കുത്തി തുറന്ന് 6000 രൂപയോളം മോഷ്ടിച്ചു. ഗോവിന്ദൻകുട്ടി മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പ്രധാന…
എടപ്പാള്‍ | ഇസ്രായേൽ ഫലസ്ഥീനിലെ സ്ത്രീകളേയും കുട്ടികളേയും അതിക്രൂരമായി കൊന്നൊടുക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി എടപ്പാളിൽ നൈറ്റ് മാർച്ച് നടത്തി. എടപ്പാൾ…
കുമരനെല്ലൂർ | വെള്ളാളൂർ വി എഫ് സി ആർട്സ് സ്പോർട്സ് & വെൽഫയർ ക്ലബ്ബ് സംഘടിപ്പിക്കുന്ന വെള്ളാളൂർ പ്രീമിയർ ലീഗിന്റെ…
തവനൂർ | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മറ്റു മാലിന്യങ്ങൾ പരഞ്ഞുന്ന സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുക…
എടപ്പാൾ കോലൊളമ്പ് വടശ്ശേരി അയ്യപ്പൻ കാവിലെ പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ചു പിഎം മനോജ് എംബ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന കലശം പൂജകൾ…