Categories: CHANGARAMKULAM

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് സ്റ്റുഡന്റ്സ് ബസാർ രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ആരംഭിച്ച സഹകരണ സ്റ്റുഡൻ്റ്സ് ബസാർ മുന്‍ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.പേന,പെൻസിൽ,നോട്ട്ബുക്ക്, സ്‌കൂൾ ബാഗുകൾ, കുടകൾ,റെയിൻകോട്ടുകൾ, ഫയലുകൾ, വാട്ടർ ബോട്ടിലുകൾ, ടിഫിൻ ബോക്‌സ് തുടങ്ങി വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ സബ്സിഡി നിരക്കില്‍ ലഭ്യമാകുമെന്ന് ബാങ്ക് പ്രസിഡണ്ട് കൂടിയായ സിദ്ധിക്ക് പന്താവൂര്‍ പറഞ്ഞു.പിടി അജയ്മോഹന്‍,അബ്ദുല്‍കാദര്‍,രഞ്ജിത്ത് അടാട്ട്,ശ്രീകുമാര്‍ പെരുമുക്ക്,ഹുറൈര്‍ കൊടക്കാട്ട്,പികെ അബ്ദുള്ളക്കുട്ടി,റീസ പ്രകാശ്,അബ്ദുല്‍ സലാം,കെപി പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Recent Posts

“ഞാൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കുമറിയാം”; സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്ന് വേടൻ”

കൊച്ചി: കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് ആവർത്തിച്ച് റാപ്പർ വേടൻ. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാം. സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ…

60 minutes ago

മകനുമായി നടന്നു പോകുകയായിരുന്ന യുവതിയെ കാറിടിച്ച് തെറിപ്പിച്ചു; ഗുരുതര പരിക്ക്

കോട്ടക്കല്‍: മകനുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ റോഡിൽ നിന്നും അതിവേഗം കാർ റോഡിൽ നിന്നും അകന്ന് നടന്നു പോകുന്ന സ്ത്രീയുടെ ദേഹത്തേക്ക്…

1 hour ago

പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു ‘

പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തുടിക്കോട് ഉന്നതിയിൽ…

1 hour ago

ജനസദസ് സംഘടിപ്പിച്ചു

പൊന്നാനി | ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൻ്റെ ഭാഗമായി സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ മാനവികത എന്ന…

1 hour ago

വെളിയങ്കോട് വിരണ്ടോടി വന്ന പോത്തിൻ്റെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്’ബൈക്കുകള്‍ തകര്‍ത്തു

വെളിയങ്കോട്:വിരണ്ടോടി വന്ന പോത്തിൻ്റെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.നിരവധി വാഹനങ്ങള്‍ പോത്ത് അക്രമിച്ച് കേട് വരുത്തി.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പോത്തിനെ…

3 hours ago

പഹൽഗാമിൽ ഇന്ത്യയുടെ മറുപടി എന്ത്? പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുപ്രധാന സുരക്ഷാ യോഗം

കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച…

3 hours ago