kaladi

ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കാലടി : ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമീണവായനശാല പ്രസിഡന്റ് കെ.കെ.അപ്പു അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ്, വൈ.പ്രസിഡന്റ് ബീരാവുണ്ണി എന്ന കുഞ്ഞാപ്പ, പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.പി. ശ്രീജിത്ത്, ഷാജി മാണൂർ, കാലടി ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.കെ. ദേവി, സി.വി. സന്ധ്യ, ശോഭന ബാബു, ബഷീർ തുറയാറ്റിൽ , കെ.രവി , ബിജു കുണ്ടയാർ , കാലടി ഗ്രാമീണ വായനശാല സെക്രട്ടറി കെ. അരവിന്ദൻ , ടി.ഉണ്ണികൃഷ്ണൻ , പി.കെ. ബക്കർ , പി.കെ.സുരേഷ്, പി.മോഹനൻ , സതീഷ് അയ്യാപ്പിൽ , പി. ഷീജ, കെ. അഭിലാഷ്, പി.വേണുഗോപാൽ,ആസിഫ് കണ്ടനകം , കെ. സബിത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button