എരമംഗലം: ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നൈപുണി കേന്ദ്രങ്ങൾ ഉയർന്ന് വരണമെന്ന് കേന്ദ്ര നൈപുണി വികസന- സംരംഭകത്വ മന്ത്രി ശ്രീ. ജയന്ത് ചൗദരി അഭിപ്രായപ്പെട്ടു. ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസ പുരോഗതിയാണ് രാജ്യത്തിൻ്റെ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവരുടെ വ്യത്യസ്ഥമായ കഴിവുകൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ വളർന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു. എരമംഗലത്ത് പ്രവർത്തിക്കുന്ന ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി സി.ഇ.ഒ. ബി.പി. നാസർ അധ്യക്ഷത വഹിച്ചു. ഫ്രണ്ട് ലൈൻ ഗ്രൂപ്പ് പ്രതിനിധികളായ ഫെബിന നാസർ, റിയാസ് ഉസ്മാൻ, സാത്മിയ പ്രൊജക്റ്റ് മാനേജർ ഹരീന്ദ്രനാദ്, പി.ആർ.ഒ. റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു , പി.ടി. അജയ് മോഹൻ, ഒ.സി. സലാഹുദ്ധീൻ, ഷമീർ എഡിയാട്ടേൽ, ഷാജി കാളിയത്തേൽ, അഡ്വ.എ.എം.രോഹിത്, ഏ.ടി. അലി, അഡ്വ. ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ഫ്രണ്ട് ലൈൻ അക്കാഡമിക് ഡീൻ മുജീബുറഹ്മാൻ സ്വാഗതവും ഗ്രൂപ്പ് സി.എച്ച്.ആർ.ഒ. സുനിൽകുമാർ നന്ദിയും പറഞ്ഞു. ഫ്രണ്ട് ലൈൻ അക്കാദമി പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ കേന്ദ്ര മന്ത്രി ജയന്ത് ചൗദരി പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…