Categories: crime

ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല, ഇടതുകൈക്ക് അസാമാന്യ കരുത്തെന്ന് അന്വേഷണ റിപ്പോർട്ട്


കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജയിൽച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. സെല്ലിൽ തുണിയെത്തിയതിൽ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു

മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 28 ദിവസത്തോളം എടുത്താണ് സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് വിവരം. ജയിൽ ചാടിയ ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നിലവിൽ ഗോവിന്ദച്ചാമിയെ കൂടുതൽ സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.ഗോവിന്ദച്ചാമി പുറത്തു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സെല്ലിലെ കമ്പിയുടെ താഴ്‌ഭാഗം മുറിച്ചുമാറ്റിയ ശേഷം ആ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. സെല്ലിന് പുറത്തിറങ്ങിയതിന് ശേഷം മൂന്നുതവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുക്കുന്നതും കാണാം.കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഉത്തര മേഖല ഡിഐജി വി.ജയകുമാറാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരാൾക്കെതിരെ നടപടിക്ക് ശുപാർശയുമുണ്ട്.

Recent Posts

കുറ്റിപ്പുറം മഹല്ല് സെക്രട്ടറി അബ്ദുൽ റസാഖ് അന്തരിച്ചു

കുറ്റിപ്പുറം : പുഴനമ്പ്രം പള്ളിക്ക് സമീപം വരിക്കപുലാക്കൽ അബ്ദുൽ റസാഖ് എന്ന അബ്ദുഹാജി (67) അന്തരിച്ചു.കുറ്റിപ്പുറം നജാത്തുൽ ഇസ്‌ലാം സഭ…

27 minutes ago

യുവാവിന്റെ മൂത്രസഞ്ചിയിൽ ഇലക്ട്രിക് വയർ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തിരുവനന്തപുരം: യുവാവിൻ്റെ മൂത്രസഞ്ചയിൽ കുടുങ്ങിയ ഇലക്ട്രിക് വയർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ…

37 minutes ago

വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്.സമരം ആരംഭിക്കുന്ന തീയതി…

1 hour ago

വീണ്ടും കാട്ടാനക്കലി; ഇടുക്കിയില്‍ ഒരാള്‍ മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്.…

7 hours ago

ദേശീയപാത വികസനം ഓടകൾ അശാസ്ത്രീയമെന്ന് ആക്ഷേപം; കെ.എൻ.ആർ.സി.എൽ സൂപ്പർവൈസർ നന്ദഗോപാൽ സന്ദർശനം നടത്തി

കുറ്റിപ്പുറം : ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിച്ച ഓടകൾ അശാസ്ത്രീയമെന്ന് ആക്ഷേപം. ഓടകളുടെ അശാസ്ത്രീയ നിർമാണമാണ് കുറ്റിപ്പുറത്തെ പല താഴ്ന്ന…

7 hours ago

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ നൗഫലിന് ഇനി കൂട്ടിന് ഷഫ്‌നയുണ്ട്

ചൂരല്‍മല: മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നൗഫലിനു നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. ആ രാത്രി ഇരിട്ടിവെളുത്തപ്പോള്‍ നൗഫല്‍ അനാഥനായി. ഭൂമിയില്‍…

7 hours ago