EDAPPAL

കുറ്റിപ്പുറം പാലം കമാനത്തിന്റെ തകര്‍ന്ന ബീമുകളുടെ പുനര്‍ നിര്‍മ്മാണം. ബുധനാഴ്ച്ച രാത്രിയില്‍ ഭാഗിക ഗതാഗത നിയന്ത്രണം

എടപ്പാള്‍  : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകര്‍ന്ന ബീമുകളുട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ബുധനാഴ്ച്ച രാത്രി 11 മുതൽ പുലര്‍ച്ചെ 3 മണി  വരെ  നടക്കും.പുനര്‍ നിര്‍മ്മാണ സമയത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നതിനാല്‍ എടപ്പാൾ – പൊന്നാനി ഭാഗത്ത് നിന്നും വരുന്ന പരമാവധി  വാഹനങ്ങള്‍ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം .കോഴിക്കോടു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരൂര്‍ ചമ്രവട്ടം പാലം വഴിയോ,വളാഞ്ചേരി- തിരുവേഗപ്പുറ -വെള്ളിയാങ്കല്ല് -തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു.രണ്ടാഴ്ച്ച മുന്‍പ് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ്  കമാനത്തിന്റെ ബീമുകൾ തകര്‍ന്നത്.ആറുവരിപ്പാതാ നിര്‍മ്മാണ കരാര്‍ കമ്പനിയുടെ മണ്ണുമാന്ത്രി യന്ത്രമാണ് ബീമില്‍ തട്ടിയത്.പുനര്‍ നിര്‍മ്മാണം നടത്തുന്നത് കരാര്‍ കമ്പനി തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button