Categories: CHANGARAMKULAM

കാറില്‍ ബസ്സ് ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബസ്സ് തടഞ്ഞിട്ടു’ കാര്‍ യാത്രികരും,ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റം’ സംഘര്‍ഷാവസ്ഥ’സംഭവം ചങ്ങരംകുളത്ത്

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;കാറില്‍ ബസ്സ് ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സ്വകാര്യ ബസ്സ് തടഞ്ഞിട്ടു&period;ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്&period;കുന്നംകുളം പോലീസും ചങ്ങരംകുളം പോലീസും സ്ഥലത്ത് എത്തിയെങ്കിലും പരിഹാരം കാണാനായില്ല&period;നാട്ടുകാര്‍ കൂടുതല്‍ സംഘടിച്ച് എത്തിയതോടെ ഏറെ നേരെ സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങി&period;വാക്കേറ്റങ്ങള്‍ക്കും സംഘര്‍ങ്ങള്‍ക്കും ഒടുവില്‍ ബസ്സ് ജീവനക്കാരെ അടക്കം ഏതാനും പേരെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പരിഹാരം കാണാന്‍ ശ്രമം നടത്തിയെങ്കിലും ഇരുവരും പരാതിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശ്ശൂര്‍ നിന്ന് കോട്ടക്കല്‍ പോയിരുന്ന സ്വകാര്യ ബസ് ജീവനക്കാരും ചങ്ങരംകുളം സ്വദേശികളായ കാര്‍ യാത്രികരും തമ്മില്‍ കുന്നംകുളം ഭാഗത്ത് വച്ചാണ് വാക്കേറ്റം തുടങ്ങിയത്&period;തുടര്‍ന്ന് കുന്നംകുളം പോലീസിന്റെ അകമ്പടിയോടെയാണ് ബസ്സ് യാത്രക്കാരുമായി സര്‍വ്വീസ് ആരംഭിച്ചത്&period;എന്നാല്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം എത്തിയതോടെ കൂടുതല്‍ ആളുകള്‍ സംഘടിച്ചെത്തി ബസ്സ് തടയുകയായിരുന്നു&period;കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ പോയിരുന്ന കാറില്‍ ഇടിക്കാന്‍ ശ്രമിച്ചെന്നും ചോദ്യം ചെയ്തതിന് കാറിന്റെ കീ എടുത്ത് കളഞ്ഞെന്നും ആരോപിച്ചാണ് ഒരു സംഘം ചങ്ങരംകുളത്ത് കാര്‍ തടഞ്ഞത്&period;ഈ സമയം ഒപ്പം വന്ന കുന്നംകുളം പോലീസ് ഇടപെട്ടെങ്കിലും സംഘത്തെ പിന്തിരിപ്പിക്കാനായില്ല&period;തുടര്‍ന്ന് ചങ്ങരംകുളം പോലീസ് എത്തുകയായിരുന്നു&period;ഇതിനിടെ പോലീസിന്റെ കോളറില്‍ പിടിച്ച് വലിച്ച ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു&period;ബസ്സ് ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു&period;സംഭവത്തില്‍ കുന്നംകുളം പോലീസും ചങ്ങരംകുളം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്&period;കുറ്റക്കാര്‍ക്കെതിരെ കര്‍à´¶à´¨ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 days ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 days ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

3 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

3 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

3 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

3 days ago