CHANGARAMKULAMEDAPPALLocal news
കെആർഎംയു സമ്മേളന വിളമ്പരം: സംസ്ഥാന കമ്മിറ്റി ഓഫീസ് അലങ്കരിച്ചു
എടപ്പാൾ: ഫെബ്രുവരി 27ന് മലപ്പുറം ജില്ലയിലെ എടപ്പാളിൽ നടക്കുന്ന കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ വിളമ്പരമറിയിച്ച് സംസ്ഥാന തലത്തിൽ യൂണിയൻ്റെ പതാക ഉയർത്തുന്നതിൻ്റെ ഭാഗമായി ചങ്ങരംകുളത്ത് പ്രവർത്തിക്കുന്ന യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. ഓഫീസും പരിസരവും കൊടികൾ കൊണ്ട് അലങ്കരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ത് ആദ്യ പതാക ഉയർത്തി. തുടർന്ന് മറ്റു നേതാക്കളും പതാക ഉയർത്തി. 20 പതാകകളാണ് സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽ ഉയർത്തിയത്. മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് ഷാഫി ചങ്ങരംകുളം, അബ്ദുൾ റസാക്ക് അരിക്കാട്, എം പി ദാസൻ, പി പി സുനീറ, ജീന മണികണ്ഠൻ എന്നിവർ സംസാരിച്ചു.