തിരുവോണനാളിന് ഇനി നാളുകൾ അധികമില്ല ; മലയാളികൾ ഉത്രാടപ്പാച്ചിലിനൊരുങ്ങുകയാണ്.
വയനാട്ടിലെ ഉള്ളുപൊട്ടിയ ഉരുള്പൊട്ടലിന്റെ വേദന ഓരോ മനുഷ്യസ്നേഹിയുടെയും മനസിനെ മുറിവേൽപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഓണത്തിന്റെ വർണ്ണപ്പൊലിമയ്ക്ക് ഇത്തവണ അത്ര തെളിമയില്ല . ഓണ വിപണിയിൽ പച്ചക്കറികൾക്കും പലചരക്കുകൾക്കും വിലവർദ്ധനവ് ഉണ്ടെങ്കിലും കുടുംബശ്രീ- -സഹകരണ ചന്തകൾ ഒരുക്കിയത് ഒരുവിധം ആശ്വാസമായി. നാട്ടിൽ തന്നെ ഉൽപാദിപ്പിച്ച പൂക്കൾ വിപണിയിൽ എത്തിച്ച് വിജയം കൈ വരിക്കാനും മലയാളികൾക്കായി. പൂരാട വാണിഭത്തിന്റെ കായക്കുലക്കാഴ്ച ഇന്ന് വൈകിട്ടോടെ അവസാനിക്കും . നാളെ പുലരിയിൽ അവസാനവട്ട ഒരുക്കങ്ങൾക്കായുള്ള ഉത്രാടപ്പാച്ചിലിനാണ് മലയാളി ഒരുങ്ങുന്നത്
കുറ്റിപ്പുറം : ജില്ലാ ടൂറിസം വകുപ്പിന്റെ അനാസ്ഥകൊണ്ട് കുറ്റിപ്പുറം നിളയോരം പാർക്കിനെ വിനോദസഞ്ചാരികൾ കൈവിടുന്നു. കോടികൾ ചെലവഴിച്ച് പാർക്കിൽ നടപ്പാക്കിയ…
മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ബിഎംഡബ്ല്യൂ കാര്‍ ഉള്ളവരും ഉണ്ടെന്ന് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ച…
തിരുവനന്തപുരം > സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…
റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ…
പാൻകാർഡിനെ വിവിധ സർക്കാർ ഏജൻസി പ്ലാറ്റ്ഫോമുകളിൽ പൊതു തിരിച്ചറിയൽരേഖയാക്കി ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ പാൻ 2.0 പദ്ധതി വരുന്നു.…
കൊച്ചി: സൗബിൻ ഷാഹീറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഇതുവരെ കണ്ടെത്തിയത് 60 കോടിയുടെ നികുതി…