സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
മാറഞ്ചേരി: കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്…
കൊച്ചി: പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്ബാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം…
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് ആശാ വർക്കർമാർ.പ്രവർത്തകർക്ക് ഇളനീർ നല്‍കി കൊണ്ടാണ് നിരാഹാര സമരം…
ന്യൂഡല്‍ഹി: ഇന്ന് മുതല്‍ പാചക വാതക സിലിണ്ടറുകളുടെ വില കുറയും. പുതുക്കിയ നിരക്ക് മെയ്യ് ഒന്ന് വ്യാഴാഴ്‌ച്ച മുതല്‍ പ്രാബല്യത്തില്‍…
ന്യൂഡല്‍ഹി : തലസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നതായി ആരോപിക്കപ്പെടുന്ന വിദേശ പൗരന്മാരാണെന്ന് സംശയിക്കപ്പെടുന്ന ആളുകളില്‍ നിന്ന് ഇന്ത്യൻ പൗരത്വത്തിൻ്റെ തെളിവായി ഡല്‍ഹി…
തൃശൂർ :തൃശൂർ പൂരം കൊടിയേറി. തിരുവമ്ബാടിക്കും പാറമേക്കാവിനും പുറമേ എട്ട് ഘടക ക്ഷേത്രത്തിലും കൊടിയേറ്റ് നടത്തി.ആദ്യം തിരുവമ്ബാടിയിലാണ് കൊടിയേറിയത്. പന്ത്രണ്ടരയോടെ…