Categories: PUBLIC INFORMATION

ഉയർന്ന താപനില മുന്നറിയിപ്പ്: 11 ജില്ലകളിൽ യെലോ അലർട്ട്; കാലവർഷം മേയ് 27ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം∙ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (മേയ് 10,11) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ഉയർന്നതാപനില മുന്നറിയിപ്പും പുറപ്പെടുവിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു അതേസമയം 2025ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മേയ് 27ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയും അധികൃതർ കണക്കാക്കുന്നുണ്ട്.

Recent Posts

ചാലിശ്ശേരിയിൽ കളി കഴിഞ്ഞ് വീട്ടിൽ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…

33 minutes ago

നിമിഷപ്രിയയുടെ മോചനം: തുടർ ചർച്ചകളിൽ കേന്ദ്രസർക്കാർ പ്രതിനിധികൾക്കൂടി പങ്കെടുക്കണം- കാന്തപുരം

കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…

37 minutes ago

അനുശോചന യോഗവും മൗനജാഥയും

എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…

3 hours ago

കുളത്തില്‍ വീണ ലോറി താഴ്ന്നു’ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…

3 hours ago

മത പണ്ഡിതർ പുതിയ കാലത്തിന് വെളിച്ചമാവണം-എം.വി ഇസ്മാഈൽ മുസ് ലിയാർ

എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…

3 hours ago

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന്; പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യം

ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുകയാണ്. പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ഇന്ത്യക്ക്…

3 hours ago