TRENDING

ഇങ്ങനെയും ഒരു മത്തി !! വില 400 കടന്നു കുതിക്കുന്നു

കൊച്ചി :മത്തിയുടെ വില കുതിച്ചുയരുന്നു.നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 400 രൂപ വരെ എത്തി. എറണാകുളത്തെ ഒരു ഇടത്തരം ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ.അയലയ്ക്ക് 80 രൂപയും. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ട്.

മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം.നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കിൽ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തിൽ ട്രോളിങ് നിരോധനം. ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളിൽ 60 ദിവസമാണ്.ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യബന്ധനത്തിനുള്ള അനുമതി.യന്ത്രവത്കൃത ബോട്ടുടമകളും ഇതിൽ പണിയെടുക്കുന്നവരും ട്രോളിങ് നിരോധനത്തോട് പൊതുവെ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്.

കേരളത്തിലാകെയുള്ളത് 3,800 യന്ത്രവത്കൃത ബോട്ടുകളാണ്.ഇവയിൽ 1000 എണ്ണത്തോളമാണ് കൊച്ചിയിലുള്ളത്.ചെറുതും വലുതുമായി 34,000 മത്സ്യബന്ധന വള്ളങ്ങൾ കേരളത്തിലുണ്ട്. ഒരു ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഈ വള്ളങ്ങളിൽ ജോലി ചെയ്യുന്നത്.ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വലിയ അളവിൽ മത്സ്യം ലഭിക്കുന്ന സമയമാണ്. ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടൽ അമിതമായി ചൂടുപിടിച്ചതുമാണ്.മത്തി അഥവാ ചാള, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് മുനമ്പത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികൾ പറയുന്നത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button