എടപ്പാള്‍ :ആരോഗ്യം ആനന്ദം ” ജനകീയ കാൻസർ പ്രതിരോധ ബോധവത്ക്കരണ കാമ്പയിന് തവനൂരിൽ തുടക്കമായി.കൂരട കെ.വി.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽന വിഷയാവതരണം നടത്തി.ജൂ.പബ്ലിക്ക് ഹെൽത്ത് നേഴ്സ് ബെറ്റ്സി ഗോപാൽ “കാൻസറും പ്രതിരോധവും “വിഷയത്തെ ആസ്പദമാക്കി ബോധവത്ക്കരണ ക്ലാസ്സ് എടുത്തു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.ലിഷ,എ.പി വിമൽ, പബ്ലിക്ക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ കെ.ശ്യാമള, ഹെൽത്ത് സൂപ്പർവൈസർ ടി.ആൻഡ്രു, പി.കെ ജീജ, രാജേഷ് പ്രശാന്തിയിൽ, എം. രശ്മി, പി.പ്രീത എന്നിവർ പ്രസംഗിച്ചു.ആരോഗ്യം ആനന്ദം ” കാമ്പയിൻ ലോഗോ പ്രസിഡണ്ട് സി.പി.നസീറ മെഡിക്കൽ ഓഫീസർക്ക് കൈമാറി. കൂരട ജനകീയാരോഗ്യകേന്ദ്രത്തിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.ആരോഗ്യം ആനന്ദം “സംസ്ഥാന സർക്കാറിൻ്റെ പദ്ധതിയാണ് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്നത്.മാർച്ച് 8 വനിതാ ദിനം വരെ പഞ്ചായത്തിലെ 30 വയസ്സിനു മുകളിലുള്ള വനിതകളെ പരിശോധിക്കാൻ വിവിധയിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവരേയും പരിശോധിക്കും. രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുന്നതോടൊപ്പം രോഗാതുരത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കുടുംബശ്രി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ,ജനകീയാരോഗ്യ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽനയുടെ നേതൃത്വത്തിൽ പരിശോധനയും നടന്നു.
ചങ്ങരംകുളം: ടൗണില്‍ ബസ്‌സ്റ്റാന്റിന് പുറകിൽ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ടൗണിലെ ബസ്റ്റാന്റിനടുത്തുള്ള…
ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു.…
ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു.…
ഡല്‍ഹി: നീണ്ട 27 വര്‍ഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലര്‍ത്തി ബിജെപി. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന…
മികച്ച ഒരു ടീച്ചർ കരിയർ നേടിയെടുക്കാനുള്ള നല്ലൊരു ഓപ്ഷൻ ആണ് മോണ്ടിസോറി ടി ടി സി.ഇന്ത്യയിലും വിദേശത്തും നിരവധി ജോലി…
കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും…