ആനക്കര: റോഡുകളുടെ തകർച്ചകാരണം
ആനക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു. ആനക്കര എൻജിനീയർ റോഡിൽ സ്കൈലാബിന് സമീപത്താണ് അപകടമുണ്ടായത്. ആനക്കര ഭാഗത്തുനിന്ന്പാടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്ന കാറും പടിഞ്ഞാറങ്ങാടി ഭാഗത്തുനിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാറിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കടകളിൽ വിതരണത്തിന് കൊണ്ടുവരുന്ന അരിയാണ് ലോറിയിലുണ്ടായിരുന്നത്.
ഈ റോഡിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിനായി റോഡിന്റെ രണ്ടുവശവും ചാൽ കീറിയിട്ട് മൂടിക്കിടക്കയാണ്. അതിനാലുണ്ടായ റോഡിന്റെ വീതിക്കുറവും റോഡിലേക്ക് മണ്ണ് തള്ളിക്കിടക്കുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ കാറിന്റെ ഒരുഭാഗം പൂർണമായും തകർന്നു. പടിഞ്ഞാറങ്ങാടി മേഖലയിലെ എല്ലാറോഡിലും പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി ജെ.സി.ബി. ഉപയോഗിച്ച് ചാൽ കീറിയിരിക്കുന്നതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു.
മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം എംഡിഎംഎക്ക് പകരമായി കർപ്പൂരം നൽകിയതിനെ ചൊല്ലി മലപ്പുറം ഒതുക്കുങ്ങലിൽ ചെറുപ്പക്കാർ തമ്മിൽ കൂട്ടയടി. മലപ്പുറത്ത്…
മലപ്പുറം :പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി…
എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ് റാങ്കോടെ വിജയിച്ച ഡോ.നിഹാരിക MBBS MS (ENT)യെ യൂത്ത് കോൺഗ്രസ്…
എടപ്പാൾ:ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വും എടപ്പാൾ റൈഹാൻ കണ്ണാശുപത്രിയും സംയുക്തമായി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് നേത്ര…
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതൃ സംഗമം മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കട്ടുപാറ സംഗമം ഉദ്ഘാടനം ചെയ്തു.വി.വി.മൊയ്‌തുണ്ണി,…
നോമ്പുതുറ സമയം കവർച്ചക്കായി തിരഞ്ഞെടുത്തു, സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങളുമായി കടന്നു; മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചയിൽ സഹോദരങ്ങൾ അറസ്റ്റിൽ മലപ്പുറം…