തിരൂർ: ആദർശങ്ങളിൽ ഉറച്ച് നിൽക്കാനും അതിനെ സംരക്ഷിക്കാനുമുള്ള ഉറച്ച നിലപാടാണ് ഇന്ന് കാലഘട്ടത്തിന് ആവശ്യമായതെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വിഖായ ഇസ്‌ലാഹ് ഗ്രാന്റ് കോൺഫറൻസ് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കരുത്. അതിനെതിരായി നിലകൊള്ളുന്ന ഏത് ശക്തിയേയും തിരിച്ചടിച്ച് തോൽപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. വിശുദ്ധ ദീനിനെ സംരക്ഷിക്കാൻ വലിയ ത്യാഗങ്ങൾ ചെയ്ത് മുന്നിൽ നിന്നവരാണ് അഹ്‌ലുസുന്നത് വൽ ജമാഅത്തിൻ്റെ പണ്ഡിതരെന്നും അതിനാൽ അവർക്കൊരു അഭിമാനപരമായ സ്ഥാനം എല്ലായ്പ്പോഴും നിലനില്ക്കുന്നതാണ് എന്നും തങ്ങൾ ഓർമിപ്പിച്ചു. നമ്മുടെ എല്ലാ സേവനങ്ങളും വിശ്വാസത്തിൽ നിന്ന് ഉദ്ഭവിക്കേണ്ടതാണ്. എന്നാൽ മാത്രമെ നമ്മുടെ ഇഹപര വിജയത്തിന് അത് കാരണമാകുവയൊള്ളൂ. സന്നദ്ധ സേവന രംഗത്ത് വിഖായ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. പ്രളയക്കെടുതികൾക്കിടയിലും വിഖായ പ്രവർത്തകർ നടത്തിയ സേവനങ്ങൾ മഹത്വരമാണെന്നും അഭിനന്ദനാർഹമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…