ഗുജറാത്ത് നിയമസഭയിലേക്കും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഭയന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഗൂഢാലോചനയിൽ ബി ജെ പി നേതാവും എം പിയുമായ മനോജ് തിവാരിക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്ത് തിരഞ്ഞെടുപ്പിലും എം സി ഡി തിരഞ്ഞെടുപ്പിലും പരാജയം ഭയന്ന് ബിജെപി അരവിന്ദ് കേജ്‌രിവാളിനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണ്. ബി ജെ പി എംപി മനോജ് തിവാരി തന്റെ ഗുണ്ടകളോട് അരവിന്ദ് കേജ്‌രിവാളിനെ ആക്രമിക്കാൻ പരസ്യമായി ആവശ്യപ്പെടുന്നു, അവർ അത് പൂർണ്ണമായും ആസൂത്രണം ചെയ്തിട്ടുണ്ട്. അവരുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ ഞങ്ങൾ ഭയപ്പെടുന്നില്ല. ഇപ്പോൾ അവരുടെ ഗുണ്ടായിസത്തിന് ജനങ്ങൾ ഉത്തരം നൽകും’- മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. എന്നാൽ മനീഷ് സിസോദിയുടെ പരാമർശത്തോട് ബി ജെ പി പ്രതികരിച്ചിട്ടില്ല.
അതേസമയം മനോജ് തിവാരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടി പരാതി നൽകി.
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…