PONNANI
പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

പൊന്നാനി : കർമ്മ റോഡ് ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. പൊന്നാനി കുറ്റിക്കാട് സ്വദേശിയായ കൊളക്കോട് ഉണ്ണികൃഷ്ണനാണ് (65) മരണപ്പെട്ടത്. പുഴയിൽ കുളിക്കാനിറങ്ങിയ ഇദ്ദേഹം പെട്ടെന്ന് ഒഴുക്കിൽപെടുകയായിരുന്നു. നാട്ടുകാർ വഞ്ചിയിൽ കരയ്ക്കെത്തിച്ച മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
