EDAPPAL
വിദ്യാലയങ്ങളേയും വിദ്യാർത്ഥികളേയും ലഹരി വിമുക്തമാക്കാനുള്ള പ്രയോഗിക നടപടികൾ സ്വീകരിക്കണം:പി.ഹരിഗോവിന്ദൻ

എടപ്പാള്‍:അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്ത് വിദ്യാലയങ്ങളേയും വിദ്യാർത്ഥികളേയും ലഹരി വിമുക്തമാക്കാനുള്ള പ്രയോഗിക നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.സി.സി.സെക്രട്ടറി പി.ഹരിഗോവിന്ദൻ ആവശ്യപ്പെട്ടു.കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് മലപ്പുറം ജില്ലാതല സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.ബാലസുബ്രമണ്യൻ അധ്യക്ഷത വഹിച്ചു.സുകുമാരനുണ്ണി കർമ്മശ്രേഷ്ഠ പുരസ്കാരം നേടിയ കെ.പി.എസ്.ടി.എ.സംസ്ഥാന പ്രസിഡണ്ട്കെ.അബ്ദുൾമജീദിനെ ചടങ്ങിൽ അനുമോദിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അടാട്ട് വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.കോയക്കുട്ടി സ്ഥാപക ദിന സന്ദേശം നൽകി.സി.വി.സന്ധ്യ ,കെ.എം.എ.റഹ്മാൻ ,കെ.സുരേഷ്,കെ.ശശിധരൻ,ഇ. നീലകണ്ഠൻ നമ്പൂതിരി, പി.കെ. നാരായണൻ,പ്രസന്നകുമാരി താനൂർ,ഇ.ഹൈദരാലി, കൃഷ്ണകുമാർ വണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
