KERALA

മം​ഗലാപുരം ബോട്ടപകടം; സിം​ഗപ്പൂർ കപ്പലിന് ​ഗുരുതര വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്

മം​ഗലാപുരം ബോട്ടപകടത്തിൽ സിംഗപ്പൂർ കമ്പനിയുടെ കപ്പലിന് ഗുരുതര വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. കപ്പൽ ബോട്ടിനെ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്. അകലം പാലിക്കാനോ വേഗത കുറയ്ക്കാനോ കപ്പലിലെ സെക്കന്റ് ഓഫീസർ തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. അപകടത്തെക്കുറിച്ച് മർക്കന്റൈൻ മറീൻ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. 2021 ഏപ്രിൽ 21നാണ് ബേപ്പൂരിൽ നിന്നും പോയ റഫ എന്ന ബോട്ടിൽ സിംഗപ്പൂർ കപ്പലിടിച്ച് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്നും 45 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടം. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ ആറ് പേർ മരിച്ചു. രണ്ട് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മറ്റ് ആറുപേരെ അഞ്ച് ദിവസം കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും ഡോണിയർ വിമാനങ്ങളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കപ്പൽ ബോട്ടിനെ മറികടക്കുമ്പോഴായിരുന്നു അപകടം. ആവശ്യമായ അകലം പാലിച്ചില്ലെന്നും 19.4 നോട്ടെന്ന വേഗത കുറച്ചില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്. അപകടം ഉറപ്പായെങ്കിലും കപ്പലിന്റെ സെക്കന്റ് ഓഫീസർ ക്യാപ്റ്റന്റെ സഹായം തേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ സിംഗപ്പൂർ കമ്പനി അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമക്കും മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ ബോട്ടുകളിൽ ട്രാക്കിംഗ് സംവിധാനം ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button