EDAPPAL

കണ്ടനകം ഡ്രൈവർ ട്രെയിനിങ് ഇൻസിറ്റിറ്റ്യൂട്ടിൽ കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകി വിദ്യാർഥി

എടപ്പാൾ: കെഎസ്ആർടിസി കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകി വിദ്യാർഥി. വട്ടംകുളം തൈക്കാട് പട്ടന്മാരു വളപ്പിൽ ഷെഹിൻ (17) ആണ് കണ്ടനക ഡിപ്പോയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കണ്ടക്ടർമാർക്ക് യോഗാ ക്ലാസ് നൽകുന്നത്. 7 വർഷമായി വട്ടംകുളത്തെ യോഗാ അധ്യാപകൻ വിജയന്റെ ശിക്ഷണത്തിൽ പരിശീലനം നടത്തി വരികയാണ് ഷെഹിൻ. കണ്ടക്ടർമാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും ജീവിത ശൈലീ രോഗങ്ങൾ തടയുന്നതിനും വേണ്ടിയാണ് പരിശീലനം. 40 പേർ അടങ്ങുന്ന ബാച്ചുകളായാണ് ക്ലാസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button