എ ഐ വൈ എഫ് സേവ് ഇന്ത്യ മാർച്ചിൽ ഉപഹാരമായി ലഭിച്ച പഠനോപകരണങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പൊന്നാനിയിൽ നടന്നു
June 6, 2023
പൊന്നാനി: എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ് ഇന്ത്യ മാർച്ചിൽ ഉപഹാരമായി സ്വീകരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി പി മമ്മിക്കുട്ടി മാസ്റ്ററുടെ ഓർമ്മ പുതുക്കി കൊണ്ട് നടന്ന വിതരണോദ്ഘാടനം പെരുമ്പടപ്പ് ഐരൂർ പ്ലസെന്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെ എസ്എസ്എൽസി,പ്ലസ്. ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വിതരണം ഉദ്ഘാടനം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഷഫീർ കീഴിശ്ശേരി നിർവഹിച്ചു. എ ഐ വൈ എഫ് പൊന്നാനി മണ്ഡലം പ്രസിഡന്റ് മുർഷിദുൽ ഹഖ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എം.മാജിദ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ സുബൈർ,പ്രഭിതാ പുല്ലോണി, സുഹറ ഉസ്മാൻ, നൗഫൽ ഷാജ് ഉമ്മർ,ഷാഹു ഐരൂർ, നൗഫൽ പോറ്റാടി എന്നിവർ സംബന്ധിച്ചു