CHANGARAMKULAM

കാരുണ്യത്തിന് സാമ്പത്തിക സഹായം കൈമാറി

ചങ്ങരംകുളം : ചങ്ങരംകുളത്തുകാരായ യുവാക്കൾ കെ വി ഇജാസിന്റെ നേതൃത്വത്തിൽ യുകെയിൽ നടത്തിയ പ്രദർശന പരിപാടിയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി.

കാരുണ്യത്തിൽ നടന്ന ചടങ്ങിൽ കെ വി ഇബ്രാഹിമിൽ നിന്ന് സഹായധനം കാരുണ്യം ഉപദേശക സമിതി ചെയർമാൻ
വി മുഹമ്മദുണ്ണി ഹാജി ഏറ്റുവാങ്ങി.
പി പിഎം അഷ്റഫ് അധ്യക്ഷൻ വഹിച്ചു.

പി കെ അബ്ദുല്ലക്കുട്ടി, രാജൻ മാസ്റ്റർ മൂക്കുതല,ജബ്ബാർ ആലങ്കോട്, എം എ ലത്തീഫ് ,ഉസ്മാൻ പന്താവൂര്‍ ,ജബ്ബാർ പള്ളിക്കര എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button