എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂളിൽ ആനുവൽ അവാർഡ് സെറിമണി സംഘടിപ്പിച്ചു
എടപ്പാൾ: എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കണ്ടറി സ്കൂളിലെ ആന്വൽ അവാർഡ് സെറിമണിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സമസ്ത പൊതുപരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എൽ. എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കും എക്സലൻസ് അവാർഡ് നേടിയ വിദ്യാർഥികൾക്കുമുള്ള അവാർഡ് വിതരണം ചെയ്തു. തവനൂർ നിയോജക മണ്ഡലം എം.എൽ.എ വി എസ് ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സയ്യിദ് കെ.എസ്.കെ തങ്ങള്‍ മുഖൈബിലി നടക്കാവ്, പി .ടി.എം.ഓ.എ സെക്രട്ടറിമാരായ പി.വി മുഹമ്മദ് മൗലവി, ഇബ്രാഹിം മൂതൂർ, പ്രൊഫ: ഡോ: മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി എ റഷീദ് ഫൈസി പൂക്കരത്തറ, സി കെ മുഹമ്മദ് ഹാജി, എ വി അസീസ് മൗലവി, അബ്ദുല്ലക്കുട്ടി ഹാജി, പ്രിന്‍സിപ്പള്‍ പി സി ഹൈദ്രു, സ്വദര്‍ മുഅല്ലിം ശരീഫ് ഫൈസി, പിടിഎ പ്രസിഡന്റ് അനീഷ് പി എച്ച്, എന്നിവര്‍ സംബന്ധിച്ചു.